അറിവ്.
പഠിക്കാനുള്ള പുസ്തകവുമായി പൂന്തോട്ടത്തിലേക്കിറങ്ങിയതായിരുന്നു.മുറ്റത്തെ ചെമ്പരത്തിയില് ഒരു പൂമ്പാറ്റയിരുന്ന് തേൻ കുടിക്കുന്നു. അതെന്റെ ബുക്കിലേക്കു നോക്കി കൌതുകത്തോടെ ചിരിച്ചു.
"പഠിക്കുവാ?" അതെന്നോടു ചോദിച്ചു. ഞാൻ തലയാട്ടി. എന്നിട്ട് ചോദിച്ചു.
"നിനക്ക് കെമിസ്ട്രി അറിയാമോ?"
"ഇല്ല". അതു മറുപടി പറഞ്ഞു.
"ഫിസിക്സ്?"
"അറിയില്ല".
"മാത്സ്?"
"അറിയില്ല".
"ഫിലോസഫി?"
"ഇല്ല, അറിയില്ല.."
"നിനക്കു പിന്നെ എന്തറിയാം..?"
ഞാൻ തെല്ലൊരു പുഛ്ചത്തോടെ ചോദിച്ചു.
പറക്കാൻ തുടങ്ങുന്നതിനിടയിലതു പറഞ്ഞു.
"എനിക്ക് ഞാനൊരു പൂമ്പാറ്റയാണെന്നറിയാം... അതിലുപരി ദൈവത്തിന്റെ സൃഷ്ടിയാണെന്നറിയാം...".
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ