ചിത്രവധം
ജനിച്ച മരത്തിന്റെ അസ്ഥിവാരത്തിനു കീഴെ, കിഴക്കൻ കാറ്റിന്റെ വന്യതയിൽ,പങ്കിലയായി ഉറവ വറ്റിയ പഴയ പുഴയുടെ ചാരെ,
പൊള്ളുന്ന മണൽത്തട്ടിൽ ഏകയായ് നിൽക്കുമ്പോൾ ഓർമ്മിക്കാതിരിക്കുന്നതെങ്ങനെ... പച്ചപ്പട്ടുടുടുത്തിരുന്ന പ്രകൃതീകന്യകയെ..?
ഹോ...വധം..!
ക്രൂരമായ ചിത്രവധം..! ആദ്യമവളുടെ വസ്ത്രമുരിഞ്ഞു, പതിയെപ്പതിയെ ഓരോ അംശങ്ങളായി ഛേദിച്ച്, നിരാലംബയാക്കപ്പെട്ട്...
പാവം...
അവളുടെ മാനം രക്ഷിക്കാൻ,
ഒരു കൃഷ്ണനും വന്നിരുന്നില്ല.
മനുഷ്യാ നീയവളെ കൊന്നു..!
നിന്റെ ദാഹം ശമിപ്പിക്കുന്നതിനു പകരം, നിന്റെ ഖജനാവ് നിറയ്ക്കാൻ വേണ്ടി,
ആദ്യമവളുടെ രക്തക്കുഴലുകളെ മുറിച്ചു. പിന്നെ,
അവളുടെ മുടിയിഴകൾ, അസ്ഥികൾ...
മരങ്ങളൊന്നൊന്നായ് നീ പിഴുതു മാറ്റി.
എന്റെ അമ്മയെ വരെ നീ...
എന്തിനെന്നെ മാത്രം വെറുതെ വിടുന്നു..? ഞാനുമൊരു വൃക്ഷത്തൈയ്യാണ്, വളരാനാഗ്രഹിച്ച ഒരു പാവം തൈ...
ഇനി വേണ്ട... കണ്ടതെല്ലാം മതി. എന്നെയും കുടി.. ദയവായി...
നീ ചിരിക്കുന്നു. ദയവിന്റെ അർത്ഥം ആലോചിച്ച്..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ