ലില്ലിപ്പൂമണങ്ങൾ
12.10 ന്റെ അലാറം ഒരു വയലിൻ ശബ്ദത്തിൽ ഉയർന്നു കേട്ടു.ഇസബെല്ലയെ നോക്കിക്കിടന്ന സ്റ്റുവെർട്ടിന്റെ ഉള്ളിൽ അറിയാത്തൊരു നൊമ്പരം മൊട്ടിട്ടു.
ഇസബെല്ല കണ്ണുകൾ തുറന്നു, അഴിച്ചിട്ടിരുന്ന നീല ഗൗൺ ഒരു മാജിക്കുകാരിയെപ്പോലെ അണിഞ്ഞു.
"Now our time is over, you have to leave"
"Yes".
സ്റ്റുവർട്ട് മറുപടി പറഞ്ഞു.
അയാൾ കട്ടിലിനടിയിൽ കിടന്ന പാന്റ്സ് തപ്പിയെടുത്തു, ഷർട്ടിന്റെ ബട്ടണുകൾ ഇടുമ്പോഴേക്കും ഇസബെല്ല മേശവലിപ്പിൽ നിന്ന് കവർ എടുത്തു വന്നു. അത് അയാൾക്ക് നേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു,
"Here, your payment".
അയാൾ ഏറ്റവും വെറുക്കുന്ന നിമിഷം.
"Thanks, see you again".
യാത്ര പറഞ്ഞ അയാൾ പുറത്തിറങ്ങി.
കവർ തുറന്നു നോക്കി, 500 ഡോളർ.
ഒരു രാത്രിക്ക്, അല്ല കൃത്യം പറഞ്ഞാൽ അര മണിക്കൂറിന്, മോശമല്ല.
***
"Wow, nice smell".
സ്റ്റീവ് കടന്നുവന്നു.
സ്ട്രോബെറി ഫ്ലേവറിലുള്ള ഒരു ക്യാപ്സ്യൂൾ സിഗരറ്റ് സ്റ്റുവർട്ട് വിരലുകൾക്കിടയിൽ തിരുകി വച്ചിരുന്നു.
"Stuvert, do you have any customers today?"
"Nope".
അയാൾ രണ്ടു ദിവസമായി കാസ്റ്റമേഴ്സിനെ കണ്ടിട്ട്.
"Then shall i accompany you tonight?"
സ്റ്റീവിന്റെ വിരലുകൾ അയാളുടെ ഷർട്ടിനിടയിലൂടെ കടന്ന് പുക്കിളിന്റെ ഭാഗത്തെത്തി.
"Stop it Steve. I don't like this."
ഒരലർച്ചയോടെ അയാൾ സ്റ്റീവിനെ തള്ളി മാറ്റി.
സ്റ്റീവിന്റെ ചുണ്ടിന്റെ കോണിൽ ഒരു പുച്ച്ചം വിരിഞ്ഞു,
"Oh my God, I can't believe this, You are still thinking of her? She won't call you again, She would've got another client. Its forbidden Stuvert, for us its forbidden."
അത്രയും പറഞ്ഞ ശേഷം സ്റ്റീവ് മുഖം വെട്ടിച്ച് നടന്നു പോയി, ഇടനാഴിയിലെ ഏതോ മുറിയിൽ നിന്നും ഒരു കൈ നീണ്ടു വന്നത് സ്റ്റീവിനെ കൊണ്ട് പോയി, ഇനിയാവർ നഗ്നമായി കെട്ടുപിണഞ്ഞു കിടക്കുന്ന രണ്ട് നിഴലുകൾ മാത്രമാകും.
***
ഇസബെല്ല, വയലിനിസ്റ്റ്.
നീലക്കണ്ണുകളും വെള്ളത്തലമുടിയും.
ആദ്യമായി കാണുന്നത് മറ്റൊരു കസ്റ്റമറിന്റെ മുറിയിൽ നിന്നും പണം എണ്ണിവാങ്ങി ഇറങ്ങുമ്പോഴാണ്.
"Do you have time for another round?"
ഒളിവും മറയുമില്ലാതെ ചോദ്യം.
"Yes, but I have to bath first."
"Sure, I have an attached bathroom."
കുളിച്ചിറങ്ങുമ്പോഴേക്കും ചുവരിലൊളിപ്പിച്ചു വച്ചിരുന്ന പാക്കെറ്റിൽ നിന്നും വെളുത്ത പൊടി ഹെറോയിൻ ആണെന്ന് തോന്നുന്നു, മൂന്ന് ഭാഗങ്ങളായി പകുത്ത് രണ്ടുഭാഗം സ്‌നോർട്ട് ചെയ്തിരുന്നു.
"Do you want one".
"No thanks, i won't use it."
അവളൊന്നു ചിരിച്ചു,
"Than, shall we fuck now?"
അവളുടെ മുടിയിൽ മുഖം ചേർത്ത് കിടക്കുമ്പോൾ അവൾ പതുക്കെ പറഞ്ഞു,
"You are smelling like calotropis, I like it."
ആ രാത്രി കടന്നു പോകുമ്പോളും ശരീരത്തിൽ ലില്ലിപ്പൂക്കളുടെ മണം ബാക്കിയുണ്ടായിരുന്നു.
പിന്നെയുള്ള രാത്രികളിൽ അവൾ മാത്രമായി അയാളുടെ ശീലം. ഒരു രാത്രിക്ക്, അല്ല, മുപ്പത് മിനുട്ടിന് 500 ഡോളർ. മറ്റുള്ളവർ തരുന്നതിനേക്കാൾ കുറവാണ്, എങ്കിലും അയാൾ ആ മുപ്പത് മിനുട്ടിനു വേണ്ടി കാത്തിരുന്നു.
അവളെ വെറുതെ കെട്ടിപ്പിടിച്ചു കിടക്കാനായിരുന്നു അയാൾക്കിഷ്ടം, പക്ഷെ, അവളുടെ വിരലുകൾ അയാൾക്ക് മീതെ ചലിക്കുമ്പോൾ..
ഒരിക്കൽ അയാൾ ചോദിച്ചു,
"Bella, can't we stay like this?"
അയാളുടെ കരവലയത്തിൽ നിന്നും മോചിതയായി അവൾ പറഞ്ഞു,
"No, I don't want to waste my money."
ഒരിക്കൽ അവൾ പറഞ്ഞു,
"If this is like this, no doubt, you will fall for me, may be me too. But, I don't let that happen."
അയാൾക്ക് അവളോട് സ്നേഹം തോന്നിയത് പോലെ അവൾക്കും തോന്നിയിരുന്നെങ്കിൽ എന്നയാൾ ആശിച്ചു.
അവളുടെ കോൺസെർട്ടിന്റെ കുറച്ച് ദിവസം മുൻപ് പണം തരുമ്പോൾ ഒരു ടിക്കറ്റ് കൂടി അവൾ നീട്ടി.
"You should come."
അതിനു ശേഷം ആ മുപ്പത് മിനുട്ടുകൾ അയാൾക്കുണ്ടായില്ല.
ആ മുപ്പത് മിനുട്ടിലേക്ക് അവൾ മറ്റാരെയെങ്കിലും വാടകയ്ക്ക് എടുത്തിട്ടുണ്ടാവണം, മറ്റൊരാളുടെ കൈകളിൽ അവൾ...
അയാൾക്ക് തല പെരുത്തു.
***
ഇസബെല്ലയുടെ കോൺസെർട്ട് ഇന്നായിരുന്നു, വല്ലാത്തൊരു മാസ്മരികത, അയാൾക്കത് ലവലേശം ആസ്വദിക്കാനായില്ല.
ഹാളിന്റെ പുറത്തിറങ്ങി ഒരു സ്ട്രോബെറി ഫ്ലേവർ ക്യാപ്സ്യൂളിനു തീ കൊളുത്തുമ്പോൾ, പിന്നിലൊരു ചോദ്യം..
"Excuse me, do you have time?"
താമരയുടെ ഗന്ധം.
മറ്റൊരു ഇസബെല്ല?!