science എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
science എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, ജൂൺ 15, വ്യാഴാഴ്‌ച

ഭ്രൂണഹത്യ.

ഭ്രൂണഹത്യ.


കൈ വിറക്കുകയായിരുന്നു, വളർന്ന് വരേണ്ട ഒരു ഭ്രൂണത്തെയാണ് നശിപ്പിക്കാൻ പോകുന്നത്. 
'ദൈവമേ ഈ പാപമൊക്കെ ഞാൻ എവിടെ കഴുകിക്കളയും.?' 
ക്ലാസ്സില് അദ്ധ്യാപകന്റെ ശബ്ദം മുഴങ്ങി. 
"ടോ, താനെന്താലോചിച്ചിരിക്കുകയാ..? 
ഇങ്ങനെയിരുന്നാല് പ്രാക്ടിക്കല് മാർക്കിന്റെ സ്ഥാനത്ത് E വീഴും." 
"സോറി സർ." 
നീഡിലും ബ്ലേഡുമായി, 
മേശമേല് മയങ്ങിക്കിടന്ന ഒടിയൻപച്ച (Tridax) പൂക്കളില് നിന്ന് ഒന്നിനെയെടുത്ത് ശ്രദ്ധയോടെ ഞാൻ ഗർഭപാത്രം തേടാൻ തുടങ്ങി..



2017, ജൂൺ 10, ശനിയാഴ്‌ച

പോസ്റ്റുമോർട്ടം.

പോസ്റ്റുമോർട്ടം.

നീലച്ചായമടിച്ച മേശമേൽ,
 പലതായി മുറിച്ച ചെടിയുടെ ശവശരീരം.
 ഒരു കഷണമെടുത്ത് സൂഷ്മദർശിനിയിലൂടെ നോക്കി സാറ് പറഞ്ഞു,
"ഇത് സൈലം, രക്തക്കുഴൽ."
 "ഇത് ഫ്ലോയം, നാഡീതന്തു.
" കോരിയൊഴിച്ച സ്റ്റെയിനിന്റെ ചോരയുമായി ചെടിക്കഷണം പുതിയ പഠിതാക്കളെ കാത്തിരുന്നു.