2017, ജൂലൈ 27, വ്യാഴാഴ്‌ച
2017, ജൂലൈ 24, തിങ്കളാഴ്‌ച
ഡിയർ സെറ
ഡിയർ സെറ
ഡിയർ സെറ,ഈ കത്ത് കിട്ടുമ്പോൾ നിങ്ങളൊരുപക്ഷേ അത്ഭുതപ്പെടണമെന്നില്ല. നിങ്ങൾ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തോരാള് നിങ്ങൾക്ക് കത്തെഴുതുന്നത് പുതുമയല്ലെന്നറിയാം. നിങ്ങൾ കിട്ടുന്ന കാതുകൾ വായിക്കുമോ എന്നെനിക്കറിയില്ല. പക്ഷെ, നിങ്ങളിത് വായിക്കാൻ വേണ്ടി മാത്രമാണ് കവറിനു പുറത്ത് ഗർഭ പാത്രത്തിൽ കിടക്കുന്ന കുഞ്ഞിന്റെ പടം വരച്ചത്.
പരിചയപ്പെടുത്താൻ മറന്നതല്ല, ഞാൻ മൻഹ ബഷീർ, ഒരു ഗവണ്മെന്റ് ആശുപത്രിയിൽ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. നിങ്ങൾക്കെന്റെ പേരോ മുഖമോ ഓർമ്മയുണ്ടാകാൻ വഴിയില്ല. ഞാൻ പ്രശസ്തയല്ല, വ്യത്യസ്തയുമല്ല, ഒരു സാധാരണ കുടുംബിനി.
സെറ, ഇന്നലെ ടീവിയിൽ നിങ്ങളുടെ അഭിമുഖം കണ്ടിരുന്നു, സാഹിത്യ അക്കാദമി അവാർഡുകളും റിയാലിറ്റി ഷോകളുമായി തിരക്കിലാണെന്ന് മനസ്സിലായി. ഇന്നലത്തെ ഇന്റർവ്യൂ കണ്ടപ്പോഴാണ്നിങ്ങൾ വീണ്ടും വിവാഹം കഴിച്ചില്ലെന്നറിഞ്ഞത്. നിങ്ങൾ ഒരു വിവാഹമൊക്കെ കഴിച്ച, സന്തോഷമായി, കുടുംബമായി കഴിയുന്നു എന്നായിരുന്നു എന്റെ തോന്നൽ.
ഞാൻ പറഞ്ഞില്ലേ നിങ്ങൾക്കെന്നെ ഓർത്തെടുക്കാൻ സാധിക്കില്ലെന്ന്, കാരണം, ഞാൻ നിങ്ങളുടെ മുന്നിൽ വരുമ്പോഴൊക്കെ നിങ്ങൾ അബോധാവസ്ഥയിൽ ആയിരുന്നു. തലയിലും കൈകാലുകളിലും ചുറ്റിക്കെട്ടുകൾ, കഴുത്തിന് ചുറ്റും കോളർ, ഞരമ്പുകളിൽ ഘടിപ്പിച്ച ട്യൂബുകൾ, ശ്വസന സഹായി, ചുറ്റും നടക്കുന്നത് ഒന്നും നിങ്ങൾ അറിയുന്നുണ്ടായിരുന്നില്ല. പിന്നെങ്ങനെ നിങ്ങളെന്നെ ഓർത്തെടുക്കും?
എന്നെയീ കത്തെഴുതാൻ പ്രേരിപ്പിച്ചത് നിങ്ങളിന്നലെ ഇന്റർവ്യൂവിൽ പറഞ്ഞ ആ വാക്കുകളാണ്, 'അവൻ മരിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല, എവിടെയോ ആ കുഞ്ഞു ജീവിച്ചിരിപ്പുണ്ട്' - നിങ്ങൾ പറഞ്ഞത് സത്യമാണ്, ആ കുഞ്ഞു ജീവിച്ചിരിപ്പുണ്ട്, കഴിഞ്ഞ പതിനാല് വര്ഷങ്ങളായി എന്റെ മക്കളിലൊരാളായി ജീവിച്ചിരിക്കുന്നു. അമാൻ ബഷീർ, അതാണവന്റെ പേര്. തീർത്തും നിങ്ങളുടേത് പോലുള്ള കണ്ണുകളും മുടിയും. അവൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്, 'ഉമ്മാ, എന്റെ മുടിയെന്താ ചുരുണ്ട പോയതെന്ന്', ഞാൻ പറയും, 'നിന്റെ ഉപ്പുപ്പാന്റെ മുടി ചുരുണ്ടതായിരുന്നു', കള്ളമാണത്.
നിങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട ദിവസം മറ്റൊരാശുപത്രിയിൽ ഡ്യൂട്ടി നേർസായിരുന്നു ഞാൻ. കൊക്കയിൽ നിന്ന് നിങ്ങളുടെ ചോരയിൽ കുളിച്ച ശരീരവും നിങ്ങളുടെ ഭർത്താവിന്റെ കത്തിക്കരിഞ്ഞ ബോഡിയും കിട്ടിയിരുന്നു. വെറും രണ്ട് മാസം മാത്രം പ്രായമുള്ള ആ കുഞ്ഞിന്റെ പിഞ്ചു ശരീരം മാത്രം കിട്ടിയില്ല, അതിനെ മൃഗങ്ങൾ ഭക്ഷിച്ചിട്ടുണ്ടാകുമെന്ന് പോലീസും വിധിയെഴുതി. അവർ നിങ്ങളുണർന്നപ്പോൾ പറഞ്ഞത് 'ആ കുട്ടി മരിച്ചു പോയി' എന്നാകണം.
ആ നേരം അവൻ എന്റെ കൈകളിലായിരുന്നു, അവൻ മരച്ചില്ലകളിൽ തടഞ്ഞു നിൽക്കുകയായിരുന്നു, വിറകുവെട്ടാൻ പോയ വേടരാണ് അവനെ കണ്ടത്. അവരവനെ ഞാൻ ജോലി ചെയ്യുന്ന ട്രൈബൽ ക്ലിനിക്കിൽ എത്തിച്ചു. ആരുടെ കുഞ്ഞാണെന്നറിയാതെ ഒരുപാടലഞ്ഞു. പത്രത്തിൽ നിന്ന് നിങ്ങളുടെ കുട്ടിയാണെന്നറിഞ്ഞു. ഞാൻ നിങ്ങളെ കാണാൻ വന്നിരുന്നു. അപ്പോഴെല്ലാം നിങ്ങൾ ഒന്നും തിരിച്ചറിയാതെ കിടപ്പിലായിരുന്നു. കുട്ടി എന്റെ കൈവശമുണ്ടെന്ന് എഴുതി അഡ്രസ് സഹിതം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ഏൽപ്പിച്ചിരുന്നു. ഒൻപത് ദിവസത്തിന് ശേഷം നിങ്ങളെ കാണാൻ വന്നപ്പോൾ നിങ്ങൾ അവിടം വിട്ടിരുന്നു. പോലീസ് സ്റ്റേഷനിലാന്വേഷിച്ചപ്പോൾ അവർ നിങ്ങളുടെ ബന്ധുക്കളിലാരുടെയോ കൈവശം എന്റെ വിലാസം കൊടുതെന്നറിഞ്ഞു. മാസങ്ങളോളം ഞാൻ നിങ്ങൾക്കായി കാത്തിരുന്നു. വന്നില്ല. നിങ്ങളവനെ മറന്നിട്ടുണ്ടാകുമെന്ന് കരുതി. പതിയെപ്പതിയെ അവൻ ഞങ്ങളുടെ മക്കളിലൊരാളായി. അവന്റെ ഉപ്പയും ഉമ്മയും ഞങ്ങളായി.
നിങ്ങൾ അതിയായി ആഗ്രഹിക്കുന്നെങ്കിൽ വരാം. നിങ്ങൾക്കെന്തന്നെ കണ്ടു പിടിക്കാൻ അത്ര ബുദ്ധിമുട്ടുണ്ടാകില്ല, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വരാം. അവനെ കാണാം, പക്ഷെ, തരാൻ മാത്രം പറയരുത്. അവൻ ഞങ്ങളുടെ കുഞ്ഞാണ്. അവനില്ലാതെ നിങ്ങൾക്ക് ജീവിക്കാൻ കഴിഞ്ഞേക്കും, ഞങ്ങൾക്കതാവില്ല. പിന്നെ, ഒരിക്കലും പറയരുത്- ഞാനവന്റെ ഉമ്മയല്ലെന്ന്. വീണ്ടും പറയട്ടെ, നിങ്ങൾ അതിയായി ആഗ്രഹിക്കുന്നെങ്കിൽ മാത്രം വരിക.
സ്നേഹത്തോടെ
മിൻഹ ബഷീർ
ഒപ്പ്
2017, ജൂലൈ 22, ശനിയാഴ്‌ച
2017, ജൂലൈ 21, വെള്ളിയാഴ്‌ച
പ്രവചനം
പ്രവചനം
ജീവിതത്തിൽ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു നിൽക്കുമ്പോഴാണ് ഞാനൊരു പ്രവാചകനെ കണ്ടത്.
അയാളറിയാതെ ഞാനയാളെ പിന്തുടർന്നു,
പിന്നിലെ കാൽപ്പെരുമാറ്റം ഒട്ടൊരു ദൂരം കഴിഞ്ഞപ്പോൾ അയാൾ തിരിച്ചറിഞ്ഞു.
അയാൾ തിരിഞ്ഞു നിന്നു.
"എന്നെക്കുറിച്ച് എന്തെങ്കിലും പ്രവചനം..", ഞാനാവശ്യപ്പെട്ടു.
"നിങ്ങൾ പ്രവചനങ്ങൾക്കതീതയാണ്", പ്രവാചകൻ നടന്നകന്നു.
ഒരർദ്ധോക്തിയിൽ ഞാൻ നിന്നു,
പിന്നീട്,
പ്രവാചകന്റെ കാൽപ്പാടുകൾക്ക് മീതെ, സ്വന്തം കാലടികൾ കവച്ചു വച്ച്,
തിരികെ നടക്കാൻ തുടങ്ങി.
2017, ജൂലൈ 20, വ്യാഴാഴ്‌ച
Red Revolution.
I touched revolution, before birth...
Through,
mothers' mercy,
fathers' love.
Birth,
in the red bed,
grown up through
the stories of Che Guevara.
The words...
that warmed my blood..
Revolution,
in his words...
"The revolution is not an apple that falls when it is ripe.
You have to make it fall."
Red tides in my heart,
i stepped to find Che Guevara.
At last..,
I find him in me,
when they killed,
Che Guevara came out from me.
The red words...
"I know you are here to kill me.
Shoot, coward, you are only going to kill a man."
Through,
mothers' mercy,
fathers' love.
Birth,
in the red bed,
grown up through
the stories of Che Guevara.
The words...
that warmed my blood..
Revolution,
in his words...
"The revolution is not an apple that falls when it is ripe.
You have to make it fall."
Red tides in my heart,
i stepped to find Che Guevara.
At last..,
I find him in me,
when they killed,
Che Guevara came out from me.
The red words...
"I know you are here to kill me.
Shoot, coward, you are only going to kill a man."
2017, ജൂലൈ 18, ചൊവ്വാഴ്ച
പ്രാന്ത്
പ്രാന്ത്
"നിങ്ങൾ കുറ്റം ഏൽക്കുന്നുണ്ടോ? നിങ്ങളുടെ രണ്ടാനമ്മയെ കൊന്നത് നിങ്ങൾ തന്നെയല്ലേ കൊന്നത്?"
"ഞാനാരെയും കൊന്നിട്ടില്ല, അവരെന്നെയാണ് കൊന്നത്, ഒരു വട്ടമല്ല, പല വട്ടം..."
"Your Honour, പ്രതിയുടെ മാനസിക സന്തുലനാവസ്ഥ ശരിയല്ല എന്ന് ഉറപ്പിക്കേണ്ടിയിരിക്കുന്നു. it is better to sent her Mental Asylum"
"ഈ വക്കീൽ എന്താണ് പറയുന്നത്? എനിക്ക് പ്രാന്തില്ല, പ്രാന്ത് അവർക്കാണ്, മുഴു പ്രാന്ത്..നട്ടുച്ചയിൽ വെയിൽ മരുഭൂമിയിൽ തിളക്കുന്നത് പോലത്തെ പ്രാന്ത്..
കോടതീ, നിങ്ങൾക്കറിയുമോ? എന്റെ പതിമൂന്നാം വയസ്സിലാണ് 'അമ്മ മരിക്കുന്നത്, അന്നെനിക്ക് മരണത്തിന്റെ മണം മാത്രമേ അറിയുമായിരുന്നുള്ളു.. ചന്ദനത്തിരിയുടെയും കുന്തിരിക്കത്തിന്റെയും മണം.
'ദസറ'- ആൻ കത്തിച്ച തിരിയുടെ പേര് അതായിരുന്നു.
പിന്നീട് ആ മണം വരുമ്പോഴൊക്കെ ഓരോ രംഗങ്ങളും മനസ്സിൽ വരുമായിരുന്നു- കാലുകളിലെ തള്ളവിരലുകൾ ചേർത്ത് വയ്ക്കുന്ന കെട്ട്, മൂക്കിൽ വച്ചിരിക്കുന്ന പഞ്ഞി, വെള്ളത്തുണി.. അങ്ങനെയങ്ങനെ..
നിങ്ങളാരെങ്കിലും മരണം രുചിച്ചിട്ടുണ്ടോ? റേഷനരിയുടെയും ഉരുളക്കിഴങ്ങ് മാത്രമിട്ട സാമ്പാറിന്റെയും ഗന്ധമാണത്തിന്.
ഒരു വര്ഷം കഴിയുമ്പോഴാണ് അച്ഛൻ രണ്ടാനമ്മയെ കൊണ്ടുവരുന്നത്- കറുത്ത് മെലിഞ്ഞ വൃത്തികെട്ട കണ്ണുകളുള്ള സ്ത്രീ.
എന്നെയും എന്റെ ആണിനേയും നോക്കാൻ, അതിനായിരുന്നു അച്ഛൻ അവരെ വിവാഹം കഴിച്ചത്.
വലുതാവുമ്പോൾ ഞങ്ങൾ ഞങ്ങളുടെ കാര്യം നോക്കി പോകും, അച്ഛനൊരു കൂട്ട് വേണ്ടേ എന്ന് ഞാനും ചിന്തിച്ചു.
അന്ന് മുതൽ തുടങ്ങിയതാണെന്റെ ദുരിതം.
അവർക്ക് മുഴുത്ത വട്ടായിരുന്നു, സംശയത്തിനും മേലെയുള്ള എന്തോ മാനസിക രോഗം.
നിങ്ങൾ പറഞ്ഞില്ലേ, ഞാനാണവരെ കൊന്നതെന്ന്.. അല്ല, അവരാണെന്നെ കൊന്നത്.. പത്തല്ല, നൂറല്ല, ആയിരമായിരം തവണ അവരെന്നെ കൊന്നു.
ദിവസത്തിൽ അനേക തവണ ഞാൻ മരിച്ചു വീണു കൊണ്ടിരുന്നു,
അവരെന്റെ തള്ളക്ക് പറഞ്ഞപ്പോൾ...
പൊട്ടക്കണ്ണീ എന്ന് വിളിച്ചപ്പോൾ..
നാട്ടിലുള്ളവരെ ചേർത്ത് പറഞ്ഞപ്പോൾ..
എന്റെ യോനിയിൽ നിന്നൊഴുകുന്ന ചോര ഗർഭമാണെന്ന് പറഞ്ഞപ്പോൾ..
ഞാൻ ഭീകരമായി മരിച്ചതെപ്പോഴാണെന്നറിയുമോ..?, എന്റെ അച്ഛനെയും ചേർത്ത് പറഞ്ഞപ്പോൾ..
അവരത് പറഞ്ഞു കൊണ്ടേയിരുന്നു,
ഞാൻ മരിക്കുന്നതിന്റെ ദൈന്യതയും ഏറിക്കൊണ്ടിരുന്നു.
എല്ലാം ഞാൻ സഹിച്ചു.
ഒന്നുമാത്രം എനിക്ക് സഹിക്കാൻ പറ്റിയില്ല, എന്റെ കുഞ്ഞനിയൻ അവർ കുളിക്കുമ്പോൾ ഒളിഞ്ഞുനോക്കി എന്ന് പറഞ്ഞത്..
എന്നെ ഇത്രയും പ്രാവശ്യം കൊന്നില്ലേ?.. അവനെയും കൊല്ലാൻ ഞാൻ വിട്ടുകൊടുക്കില്ല.
അവരാണെന്നെ ഓരോ ദിവസവും കൊന്നത്..അന്ന് എനിക്കും കൊല്ലണമെന്ന് തോന്നി, അവനെ കൊല്ലാൻ ഞാൻ വിട്ടുകൊടുക്കില്ല..
തേങ്ങാ പൊളിക്കുന്ന വെട്ടുകത്തിക്ക് തലയ്ക്ക് പിറകിൽ ഒറ്റ വെട്ട്, അവർ ഒരു പ്രാവശ്യമെങ്കിലും ചാകണം, എന്നെ ഇത്രയും പ്രാവശ്യം കൊന്നില്ലേ..
ഇതിൽ ആർക്കാണ് പ്രാന്ത്? എല്ലാ ദിവസവും എന്നെ കൊല്ലുന്ന അവർക്കോ...ഒരു പ്രാവശ്യം കണി എനിക്കോ?.. ആരാണ് തെറ്റുകാരൻ?"
"The Court heard both sides, as the Court understands, mental health of the culprit is not well.
The Court is ordering her to sent mental asylum"
"ബഹുമാനപ്പെട്ട കോടതീ, നിങ്ങൾക്കും പ്രാന്താണ്, ഇവിടെയുള്ളവർക്കും.. ആ ചിരിക്കുന്ന വക്കീലിനും പ്രാന്താണ്.."
2017, ജൂലൈ 17, തിങ്കളാഴ്‌ച
സിഗ്നൽ
സിഗ്നൽ
'മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ', ഫോൺ പാടാൻ തുടങ്ങി.
അയാൾക്ക് ദേഷ്യമാണ് വന്നത്.
"ആരാണ് നേരം വെളുത്തപ്പോഴേ? ഉറങ്ങാനും സമ്മതിക്കില്ല, നാശം."
മുണ്ട് നേരെയാക്കി പിറുപിറുത്തുകൊണ്ട് അയാൾ എണീറ്റു.
കാലെടുത്തു വച്ചത് ഇന്നലെ കഴിച്ചതിന്റെ അവശിഷ്ട്ടം ഭക്ഷിച്ചുകൊണ്ടിരുന്ന പാറ്റയുടെ മുകളിൽ, ഒരു ചെറിയ ശബ്ദത്തോടെ പാറ്റ ചളുങ്ങി മരിച്ചു.
'കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ', ഫോണിന്റെ പാട്ട് രണ്ടാമത്തെ വാരിയിലേക്ക് കടന്നു.
"ഹലോ "
"എടോ ഇത് ഞാനാണ് എസ് എം "
"പറയു സർ"
"താനിന്ന് ഡ്യൂട്ടിക്കെത്തണം."
"പക്ഷെ സർ, എനിക്കിന്ന് ഓഫാണ്"
"അതെനിക്കറിയാം. ഇന്ന് താൻ വന്നേ തീരു. ആ സുനിലിന്റെ അമ്മായിയമ്മ മരിച്ചു പോയി. അയാൾ എമർജൻസി ലീവിലാണ്, തനിക്ക് വേറൊരു ദിവസം ഓഫ് എടുക്കാമല്ലോ."
"സർ"
"വേഗം വന്നേക്ക്, ഇവിടെ സിഗ്നലിൽ ആളില്ല."
ഫോൺ കട്ടായി.
അയാൾക്ക് എന്തെന്നില്ലാത്ത അരിശം വന്നു.
"അവന്റമ്മായിയമ്മക്ക് ചാകാൻ കണ്ട നേരം.."
അയാൾ വേഗത്തിൽ മുറി വൃത്തിയാക്കാൻ തുടങ്ങി. മിച്ചറിന്റെ അവശിഷ്ടങ്ങൾ അരിച്ചുനടന്ന ഉറുമ്പുകൾ അയാളുടെ കയ്യിൽ കയറി, അയാളത്തിനെ കുടഞ്ഞുകളഞ്ഞു.
ഷോറിന്റെ ചുവട്ടിൽ നിക്കുമ്പോൾ അയാൾ വല്ലാതെ വിറച്ചു. ഇന്നലത്തെ ദിവസം മദ്യമല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ലെന്ന കാര്യം അയാളോർത്തു.
'പോകുന്ന വഴിക്ക് എന്തെങ്കിലും കഴിക്കാം"
യൂണിഫോമിട്ട് കണ്ണാടിയിൽ നോക്കി മുടി ചീകുമ്പോൾ വെള്ളയണിഞ്ഞ രണ്ട് മുടിനാരുകൾ ഉയർന്നു നിന്ന് പുഞ്ചിരിച്ചു.
അയാളും അവയെ നോക്കി പുഞ്ചിരിച്ചു.
താക്കോലെടുക്കുമ്പോൾ ഏകാന്തത പുറകിൽ നിന്ന് അയാളെ കെട്ടിപ്പിടിച്ചു.
അയാളവളുടെ കവിളിൽ തട്ടി.
"പോയി വരാം"
ഏകാന്തത പുഞ്ചിരിച്ചു.
***
ജനശതാബ്ദിക്ക് സിഗ്‌നൽ കാണിച്ചു തിരികെ ഓഫീസിലെത്തുമ്പോൾ ഇന്റർസിറ്റി ടൌൺ സ്റ്റേഷൻ വിട്ടെന്ന് അറിയിപ്പുവന്നു.
ടൗണിൽ നിന്ന് ഇവിടെതാണ് പത്തു മിനിറ്റെടുക്കും.
ഇവിടെ നിന്ന് മൂന്നാമത്തെ പ്ലാറ്റഫോമിലെത്താനും അത്രയും സമയം വേണം.
അയാൾ പതിയെ മൂന്നാമത്തെ പ്ലാറ്റഫോമിലേക്ക് നടന്നു.
ഇന്റർസിറ്റി വിട്ടുകഴിഞ്ഞു തിരികെ നടക്കുമ്പോളാണ് അവളെ കണ്ടത്, ഒരു കുഞ്ഞിന്റെ കയ്യും പിടിച്ച്, മറ്റൊരു കുഞ്ഞിനെ കൂടെയുള്ളയാൾ എടുത്തിട്ടുണ്ട്, ഭർത്താവാകണം.
അയാളെ പ്രതീക്ഷിക്കാതെ കണ്ടതിലുള്ള പകപ്പ് അവളുടെ മുഖത്തുണ്ടായി, അയാൾ അത് ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു.
ഒരിക്കലവൾ തന്റെ എല്ലാമായിരുന്നു, കോളേജിലെ ബെഞ്ചുകൾക്കും മഞ്ചാടി മരത്തിനും അവരുടെ പ്രണയം പരിചിതമായിരുന്നു.
തേർഡ് ഇയർ ആകുമ്പോഴേക്കും അയാൾക്ക് റയില്വേയില് ജോലി കിട്ടി, അതിനു മുൻപേ പൂത്ത പണമുള്ള ഒരു ഗള്ഫുകാരന് മുന്നിൽ അവൾ കഴുത്തു നീട്ടി.
പിന്നെ മറ്റൊരുത്തിയെ കുറിച്ച് ആലോചിച്ചില്ല, എല്ലാ പെണ്ണുങ്ങളും ഇങ്ങനെയാണെന്നു തോന്നി.
പിന്നെ, വീട്ടിലും മനസ്സിലും ഏകാന്തതയായി കൂട്ട്.
അയാൾ ഏകാന്തതയെ കല്യാണം കഴിച്ചു.
ആലോചിച്ചാലോചിച്ച് അയാൾ പ്ലാറ്റഫോമും കടന്ന് പുറമ്പോക്കിലെത്തി.
ട്രാക്കിനു സമീപത്തെ വീടുകളിലെത്തിലോ ഉള്ള ഒരു ആട്ടിൻ കുട്ടി അവിടെ മേഞ്ഞു നടന്നു, അതിനൊപ്പം ഒരു പെൺകുട്ടിയും കളിച്ചു നടന്നു.
അയാൾ വാച്ചിൽ നോക്കി, ശബരി വരാറായി.
അയാൾ തിരിഞ്ഞു നടന്നു, പിന്നിൽ ആട്ടിൻ കുട്ടിയുടെ വലിയ നിലവിളി.
അയാളൊരു നിമിഷം അന്തിച്ചു നിന്നു, എന്താണെന്ന് മനസ്സിലായില്ല.
ആ പെൺകുട്ടിയും വിളി കേട്ട് അതിനടുത്തെത്തി.
അതിന്റെ കാൽ പാളത്തിൽ കുടുങ്ങിയിരിക്കുന്നു.
അകലെ നിന്ന് ശബരിയുടെ ചൂളം വിളി കേൾക്കാൻ തുടങ്ങി, ഏത് പാളത്തിലൂടെയാണ് വരുന്നതെന്ന് വ്യക്തമല്ല.
അയാൾ വേഗം അതിനടുത്തേക്കോടി, അതിന്റെ കാൽ സ്വതന്ത്രമാക്കാൻ ശ്രമിച്ചു.
നൊടിയിടയിൽ അയാൾക്കൊരു കാര്യം മനസ്സിലായി, ശബരി വരുന്നത് ഇതേ പാളത്തിലൂടെയാണ്.
ശബ്ദം അടുത്തെത്തിക്കഴിഞ്ഞു, ശബ്ദത്തിനൊപ്പം തീവണ്ടിയും അയാൾക്ക് കാണാവുന്ന ദൂരത്തായി.
അയാൾ ധൈര്യസമേതം തീവണ്ടിക്ക് നേരെ ചുവന്ന കോടി വീശി.
അതിനകം ആ പെൺകുട്ടിയുടെ അമ്മയും അവിടെത്തിയിരുന്നു.
തീവണ്ടി ആട്ടിന്കുട്ടിയെയും പെൺകുട്ടിയെയും തൊട്ടു, തൊട്ടില്ല എന്ന മട്ടിൽ നിന്നു.
അവരെയത് ഇടിച്ചിട്ടെന്ന തോന്നലിൽ പെൺകുട്ടിയുടെ അമ്മ കണ്ണ് പൊത്തി.
അയാളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു, കൈകൾ വിറക്കുന്നുണ്ടായിരുന്നു.
അയാൾ ആട്ടിൻ കുട്ടിയുടെ കാൽ സ്വതന്ത്രമാക്കി.
പെൺകുട്ടിയെ നെഞ്ചോടമർത്തിപ്പിടിക്കുമ്പോൾ ആ 'അമ്മ അയാളെ നോക്കി, നന്ദിയുടെ നോട്ടം.
അയാൾക്ക് അടുത്ത സിഗ്നൽ കൊടുക്കാൻ നിറമായിരുന്നു.
"സബാഷ്..", ഏകാന്തത അയാളുടെ തോളിൽ തട്ടി.
"ഓ, നീയിവിടെയുണ്ടായിരുന്നോ?"
"ഞാനെവിടെ പോകാനാണ്, നിങ്ങളെവിടെയോ..ഞാനുമവിടെ.."
അയാളൊന്നു ചിരിച്ചു, എന്നിട്ട് ഏകാന്തതയുടെ കയ്യും പിടിച്ച് സ്റ്റേഷനിലേക്ക് നടന്നു.
പെണ്ണിന്റെ ശബ്ദമുണ്ടായിരുന്ന മൈക്ക് ഹിന്ദിയിൽ പറയുന്നു,
"യാത്രിയോം കൃപയാ ധ്യാൻ ദീജിയേ.. ഗാഡി നമ്പർ......"
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)